മുഖ്യമന്ത്രിയെ ‘അവൻ ഇവൻ’ എന്ന് വിളിക്കുന്നത് ശരിയല്ല: പരോക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം | എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആരായാലും ‘അവൻ’, ‘ഇവൻ’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രി പദവിയിലെത്തിയാൽ വ്യക്തിപരമായ സൗഹൃദങ്ങളെക്കാൾ സ്ഥാനത്തിനുള്ള ബഹുമാനം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി തന്റെ ആത്മമിത്രമാണെന്നും, അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം പദവിയെ ബഹുമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.മന്ത്രിമാർക്കും എം.എൽ.എമാർക്കും തിരക്കുകൾ ഉണ്ടെന്നും, സമയക്രമം അനുസരിച്ചാണ് കൂടിക്കാഴ്ചകൾ സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *