
താമരശ്ശേരി: കഴിഞ്ഞ ദിവസം കാണാതായ മൂന്ന് വിദ്യാർത്ഥികളെയും വയനാട് വടുവൻചാൽ ടൗണിന് സമീപത്ത് നിന്ന് സുരക്ഷിതരായി കണ്ടെത്തി.കേരള വനംവകുപ്പും കേരള പൊലീസും സംയുക്തമായി നടത്തിയ ഊർജിത തിരച്ചിലിനൊടുവിൽ രാത്രി 11.30ഓടെയാണ് ശേഷിച്ച രണ്ട് കുട്ടികളെയും കണ്ടെത്തിയത്. നേരത്തെ ഒരു വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തിയിരുന്നു.മൂന്ന് വിദ്യാർത്ഥികളെയും മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്ന് ഇവരെ താമരശ്ശേരി പൊലീസിന് കൈമാറും. കുട്ടികൾ എങ്ങനെയാണ് വയനാട്ടിലെത്തിയതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.കുട്ടികളെ സുരക്ഷിതരായി കണ്ടെത്താനായതോടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ആശ്വാസമായി.
Malabar Jagratha News Report
