രാമനാട്ടുകര ബൈപാസിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

രാമനാട്ടുകര: ഓപ്പറേഷൻ ‘തൂഫാൻ’ന്റെ ഭാഗമായി രാമനാട്ടുകര ബൈപാസിൽ നടത്തിയ പരിശോധനയിൽ വൻ ലഹരി വേട്ട. ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന ഏകദേശം 15 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശിയായ പ്രസൻ പ്രധാൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ 8.30ഓടെ ഫറോക്ക് എസിപി സ്ക്വാഡും ഫറോക്ക് പോലീസും ചേർന്ന് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.പിടിച്ചെടുത്ത ലഹരിവസ്തു കോഴിക്കോട് ഭാഗത്തേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് ലഹരി ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പ്രത്യേക നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *