വടക്കഞ്ചേരിയിൽ ദാരുണ അപകടം; യുവാവ് മരിച്ചു

പാലക്കാട് ∙ വടക്കഞ്ചേരി ദേശീയപാതയിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു. സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.20 ഓടെ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്താണ് അപകടം സംഭവിച്ചത്.റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് മൊബൈൽ ഫോൺ ചാർജർ എടുക്കുന്നതിനിടെയാണ് അപകടം. അതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം നഷ്ടമായി സഞ്ജയ് രാജിനെ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് കണ്ടെയ്നർ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *