വീര്യം കുറഞ്ഞ മദ്യനയം: സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി സിറോ മലബാർ സഭ; ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനത്തിലെ മദ്യനയത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിറോ മലബാർ സഭ രംഗത്ത് . 0.5% മുതൽ 20% വരെ വീര്യമുള്ള ‘ലോ ആൽക്കഹോളിക് ബവ്‌റിജസ്’ (Low Alcoholic Beverages) വിഭാഗത്തിൽപ്പെടുന്ന മദ്യത്തിന് പ്രത്യേക നികുതി ഇളവുകളും പുതിയ ഘടനയും പ്രഖ്യാപിച്ച സർക്കാർ തീരുമാനം ജനദ്രോഹപരമാണെന്ന് സഭ കുറ്റപ്പെടുത്തി. ലഹരി വ്യാപിപ്പിക്കുന്ന ഇത്തരം നയങ്ങൾ ഒരു തരത്തിലും സ്വീകാര്യമല്ലെന്നും സർക്കാർ ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *