
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയുമായി സർക്കാർ. സ്വകാര്യ ബസുകളെ കെഎസ്ആർടിസിയുടെ നിയന്ത്രണ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തി സർവീസുകൾ നടത്താനുള്ള മാതൃകയാണ് പരിഗണനയിൽ.
പദ്ധതി നടപ്പായാൽ സ്വകാര്യ ബസുകൾക്ക് നിശ്ചിത തുക കെഎസ്ആർടിസി നൽകും. ഡ്രൈവർമാരെ ബസുടമകൾ തന്നെ നിലനിർത്തും. എന്നാൽ കണ്ടക്ടർമാരെ കെഎസ്ആർടിസി നിയമിക്കും. ഇന്ധനച്ചെലവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും കെഎസ്ആർടിസി ഏറ്റെടുക്കുന്ന രീതിയിലാണ് ആലോചന.
ഗ്രാമീണ മേഖലകളിൽ കൂടുതൽ സർവീസുകൾ ഉറപ്പാക്കുക, സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഉത്തർപ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാന മാതൃക വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നതാണ് സർക്കാരിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നത്. പദ്ധതി സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സൂചന.
MALABAR JAGRATHA NEWS LIVE
“പൊതുഗതാഗത രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?” 🚍🚌
#KSRTC #PrivateBus #TransportReform #KeralaNews #MalabarJagrathaNewsLive #BreakingNews
