
സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾ മണിക്കൂറുകളോളം നിൽക്കേണ്ട സാഹചര്യം അവസാനിപ്പിക്കാൻ നിർണായക തീരുമാനവുമായി വിജയ് സർക്കാർ . ഭൂമി രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തുന്നവരെ ഇനി നിർത്തിക്കൊണ്ട് സംസാരിപ്പിക്കരുതെന്നും, എല്ലാവർക്കും മാന്യമായി ഇരിക്കാൻ കസേരകൾ നിർബന്ധമായും നൽകണമെന്നും സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും കർശന നിർദേശം നൽകി.പുതിയ സർക്കുലർ പ്രകാരം ഓരോ ഓഫീസറുടെയും മേശയ്ക്ക് മുന്നിൽ പൊതുജനങ്ങൾക്കായി കസേരകൾ ഒരുക്കണം
. സേവനങ്ങൾ തേടിയെത്തുന്നവരെ യാതൊരു കാരണവശാലും നിർത്തിക്കൊണ്ട് സംസാരിക്കാൻ പാടില്ലെന്നും ഇരുന്നുകൊണ്ടായിരിക്കണം എല്ലാ ഇടപാടുകളും നടക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അപേക്ഷകരോടൊപ്പം എത്തുന്ന കുടുംബാംഗങ്ങൾക്കും സാക്ഷികൾക്കും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ആവശ്യമായ ഇരിപ്പിടങ്ങൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഓഫീസുകളിൽ CCTV നിരീക്ഷണവും ഏർപ്പെടുത്തും.
പൊതുജനങ്ങളെ നിർത്തിക്കൊണ്ട് സംസാരിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾ നേരിടുന്ന ‘യജമാന-ദാസ’ മനോഭാവത്തിന് മാറ്റം വരുത്തി, ജനങ്ങൾക്ക് കൂടുതൽ ബഹുമാനവും സൗകര്യവും ഉറപ്പാക്കുക എന്നതാണ് തീരുമാനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രായമായവർക്കും സ്ത്രീകൾക്കും പുതിയ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.”
