അബദ്ധത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച എയർ ഇന്ത്യ വിമാനം; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ദില്ലിയിൽ നിന്ന് അമൃത്‌സറിലേക്ക് പോയ എയർ ഇന്ത്യ വിമാനം ‘ഗോ-എറൗണ്ട്’ നടപടിക്കിടെ അബദ്ധത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എയർ ട്രാഫിക് കൺട്രോളിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനിടെയാണ് അതിർത്തി ലംഘനം സംഭവിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. സ്ഥിതി മനസ്സിലാക്കിയ പൈലറ്റ് ഉടൻ വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് തിരിച്ചുവിട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം അമൃത്‌സറിലിറക്കാതെ ഡൽഹിയിലേക്ക് തിരിച്ചെത്തിച്ച് ലാൻഡ് ചെയ്യിക്കുകയായിരുന്നു. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *