
കോഴിക്കാട് : ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട പരിസ്ഥിതി ദിനാചരണത്തിൻ്റെ മുന്നോടിയായി കേരള വനം വകുപ്പും ഗ്രീൻ എർത്ത് മിഷനും സംയുക്തമായി ഓയിസ്ക ഇൻ്റർനാഷണലുമായി സഹകരിച്ച് വീടുകളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലു ആര്യവേപ്പിൻ്റെ തൈകൾ നട്ട് പരിപാലിക്കുന്നതിൻ്റെ ഉദ്ഘാടനം ജൂൺ 4 ന് വ്യാഴാഴ്ച ന്രാള) കോഴിക്കോട് ഓയിസ്ക ഇൻ്റർനാഷണലിൻറെ യൂത്ത് സെൻ്ററിൽ വെച്ച് കാലത്ത് പതിനൊന്ന് മണിക്ക് കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസിലറും പദ്ധതിയ യുടെ രക്ഷാധികാരിയുമായ ഡോ കെ കെ എൻ കുറുപ്പ് നിർവ്വഹിക്കും. ഓയിസ്ക ഇൻ്റർനാഷണലിൻ്റെ സൗത്ത് ഇന്ത്യൻ ചാപ്റ്ററിൻ്റെ സെക്രട്ടറി ജനറൽ ശ്രീ. അരവിന്ദ് ബാബു പരിസ്ഥിതി സന്ദേശം നൽകും. ഗ്രീൻ എർത്ത് മിഷൻ ഡയറക്ടർ ഡോ. പി.കെ നൗഷാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനം വകുപ്പ് കോഴിക്കോട് റൈഞ്ചർ ശ്രീമതി ദിവ്യ ബബ്‌ലു പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യും.KFRI ലെ റിട്ട. പ്രിൻസിപ്പൽ സയൻ്റിസ്റ് കെ വി മുഹമ്മദ് കുഞ്ഞി പരിസ്ഥിതി പ്രഭാഷണം നിർവ്വഹിക്കു. ക്യാമ്പസ് നോഡൽ ഓഫീസർ ഡോ. സജി കുര്യാക്കോസ് ( ഡയറക്ടർ, എസ് എൻ . ജി എസ് മാനേജ്മെൻ് സ്റ്റഡീസ്), ഗ്രീൻ എർത്ത് മിഷൻ സെക്രട്ടറി ജനറൽ ഷബാന എ എം, ആർക്കിടെക്ടറൽ കൺസർട്ടൻ്റ് അനൂജ.പി, കമ്മ്യൂണിറ്റി കോർഡിനേറ്റർ ശ്രീമതി ജയശ്രീ ചാത്തനാത്ത്, പെഡഗോജിക് കൺസൾട്ടൻ്റ് ഷബാന പോല, എൻവിറോൺമെൻ്റ് എഞ്ചിനീയർ ഡോ. റനീത് , മീഡിയ ഡയറക്ടർ ഫൈസൽ ഒ.കെ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.വിഷസംഹാരിയും സിദ്ധൗഷധവുമായ ആര്യവേപ്പിനെ ഇന്ത്യയുടെ ഒലീവ് മരമായാണ് ഗ്രീൻ എർത്ത് മിഷൻ പ്രോജക്ടിന് കീഴിൽ സാർവ്വത്രികമായി സാമൂഹൃ വനം വകുപ്പിൻ്റെ സഹകരണത്തോടെപ്ലാൻ്റേഷൻ നടത്തുന്നത് വീടുകളിലും വിദ്യാലയങ്ങളിലും ഗ്രീൻ ബെൽറ്റ് മാതൃകയിൽ വേപ്പ് മരങ്ങൾ നടന്നത്. പത്ത് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ പതിനായിരം ആര്യവേപ്പ് തൈകൾ നട്ടുപിടിപ്പിക്കുന്നത് കേരളത്തിലെ മുഴുവൻ സ്കൂൾ കോളേജ് ക്യാമ്പസുകളിലു വേപ്പിൻ്റെ മിയാവാക്കി ഫോറസ്റ്റുകൾ ശാസ്ത്രീയമായി പരിപാലിക്കുന്ന പരിശീലനം നടത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തെ എസ്.എൻ. ഇ. എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ് ആൻ്റ് റിസർച്ചുമായി സഹകരിച്ച് നൂറോളം ഗ്രീൻ അംബാസിഡറുമാരായി കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. ആര്യവേപ്പ് വനവൽക്കരണ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് 85928 13331 എന്ന ഗ്രീൻ ഹെൽപ്പ് ഡെസ്‌ക് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
