
കോട്ടയം : എബോള വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്ന പാലാ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ എബോള രോഗബാധ സംബന്ധിച്ച ആശങ്കകൾക്ക് താത്കാലിക വിരാമമായി.
വിദേശത്തുനിന്നെത്തിയ വ്യക്തിക്ക് പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക നിരീക്ഷണത്തിലാക്കുകയും സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കുകയും ചെയ്തത്. വിശദമായ പരിശോധനകൾക്കൊടുവിലാണ് എബോള വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പകർച്ചവ്യാധികൾക്കെതിരായ ജാഗ്രത ശക്തമാക്കിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജനങ്ങൾ അനാവശ്യ ആശങ്കപ്പെടേണ്ടതില്ലെന്നും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും നിർദേശിച്ചു.
