ഓപ്പറേഷൻ തൂഫാൻ: പേരാമ്പ്രയിൽ 19.907 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; സംയുക്ത പരിശോധനയിൽ നിർണായക വിജയം.

പേരാമ്പ്ര: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പേരാമ്പ്രയിൽ നിന്ന് എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫറാഷ് ടി. ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.പേരാമ്പ്ര ബൈപ്പാസ് റോഡിന് സമീപത്തെ ചിരുതകുന്ന് ജംഗ്ഷനിൽ സംശയാസ്പദ സാഹചര്യത്തിൽ നിന്നിരുന്ന പാലേരി സ്വദേശിയായ അഞ്ചൽ റോഷനിൽ നിന്നാണ് 19.907 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ലഹരിവസ്തു പിടിച്ചെടുക്കുകയും ചെയ്തു.പേരാമ്പ്ര ഡിവൈ.എസ്.പി അഗസ്റ്റിൻ ടി.എയുടെ നേതൃത്വത്തിൽ ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ വിനീത് വിജയൻ, എ.എസ്.ഐമാരായ ബിനീഷ് വി.സി, സുനിൽകുമാർ സി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, സിഞ്ചു ദാസ്, സിവിൽ പോലീസ് ഓഫീസർമാരായ ലിതിൻ, മിഥുൻ മോഹൻ, ജയേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ വ്യാപക പരിശോധനകൾ തുടരുന്നതെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *