
: സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷത്തിന്റെ മുന്നോടിയായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.വ്യാഴാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥ തുടരാനാണ് സാധ്യത
. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും വിനോദസഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
.മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വൈദ്യുതി ലൈനുകൾക്കും മരങ്ങൾക്കും സമീപം നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.
