കുതിരവട്ടം ‘മെന്റല്‍ ഹാപ്പിനസ് സെന്റര്‍’ പദ്ധതിരേഖ ഫൈസല്‍ ബാബു എം.എല്‍.എ മന്ത്രിക്ക് കൈമാറി*

* കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മെന്റല്‍ ഹാപ്പിനസ് സെന്ററാക്കി വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് കൈമാറി. കുതിരവട്ടത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി തയാറാക്കിയ റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച മന്ത്രി, വിഷയം അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകളും ഭരണാനുമതിയും അടിയന്തരമായി ലഭ്യമാക്കുമെന്നും ഉറപ്പുനല്‍കി. ആധുനിക ചികിത്സാ സൗകര്യങ്ങളും അന്തേവാസികള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന അന്തരീക്ഷവുമുള്ള മാതൃകാ കേന്ദ്രമായി കുതിരവട്ടത്തെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *