
24 വയസ്സുള്ള നവവധു അനിത ക്ഷേത്രപരിസരത്ത് നടന്ന ദാരുണ അപകടത്തിൽ മരിച്ചു.ഭർത്താവ് സുരേഷിനൊപ്പം കലുഗസലമൂർത്തി ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു അനിത. കഴിഞ്ഞ മാസം വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലെത്തിയ സുരേഷ് ഇപ്പോൾ അവധിയിലായിരുന്നു.ക്ഷേത്രദർശനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഉച്ചിപ്പില്ലൈയാർ പ്രദേശത്തെ കുന്നിൻമുകളിലേക്കുള്ള കാഴ്ചകൾ കാണാനായി കയറിയതായാണ് വിവരം. കുരങ്ങന്മാരുടെ സാന്നിധ്യം കൂടുതലുള്ള ഈ പ്രദേശത്ത്, കുരങ്ങന്മാർക്ക് ഭക്ഷണം നൽകുന്നതിനിടെ അനിത കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അവർ മരണപ്പെട്ടു.അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നു.
