കേരളത്തിൽ കാലവർഷം ജൂൺ നാലോടെ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്.

2026 ജൂൺ നാലോടെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലേക്കും, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കുമെന്നാണ് പ്രവചനം.നിലവിൽ തെക്കൻ കേരള തീരത്തോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂൺ 2 മുതൽ 8 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.കൂടാതെ ജൂൺ 2 മുതൽ 6 വരെ സംസ്ഥാനത്ത് ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റോടും കൂടിയ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *