കൊട്ടിയൂർ വൈശാഖ മഹോത്സവം: 2026 വിശേഷ ദിവസങ്ങൾ പ്രഖ്യാപിച്ചു

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ പെരുമാൾ ക്ഷേത്രത്തിലെ 2026 ലെ വൈശാഖ മഹോത്സവത്തിന്റെ വിശേഷദിവ സങ്ങൾ പ്രഖ്യാപിച്ചു.

മേയ് 2 മുതൽ ജൂൺ 24 വരെ നീണ്ടുനിൽക്കുന്ന ഉത്സവ ചടങ്ങുകളാണ് നടക്കുക.പ്രകൃതി സൗന്ദര്യവും ആത്മീയ വിശ്വാസവും ഒത്തുചേരുന്ന കൊട്ടിയൂർ മഹോത്സവം ഓരോ വർഷവും ആയിരക്കണക്കിന് ഭക്തജനങ്ങളെയാണ് ആകർഷിക്കുന്നത്. നിരവധിയായ വിശേഷ പൂജകളും ആചാരങ്ങളും ചടങ്ങുകളും ഈ കാലയളവിൽ നടക്കും.

കൊട്ടിയൂർ ക്ഷേത്രത്തിൽ നെയ്യാമൃത് വ്രതക്കാർ മെയ് 26ന് പുറപ്പെട്ട് മെയ് 28ന് കൊട്ടിയൂരിൽ എത്തിച്ചേരും വയനാട്ടിൽ നിന്ന് മുതുരി വാൾ ഇക്കര കൊട്ടിയൂരിൽ എത്തിയതിനു ശേഷം അക്കര കൊട്ടിയൂർ ചോതി വിളക്ക് തെളിഞ്ഞതിനു ശേഷം നെയ്യാമൃതവ്രതക്കാർ അക്കര കൊട്ടിയൂർ പ്രവേശിക്കുകയും ചോതി കഴിഞ്ഞ് വിശാഖം നക്ഷത്രത്തിൽ നെയ്യ് അഭിഷേകം ചെയ്യുകയും ചെയ്യും 29 ആം തീയതി വൈകുന്നേരം 6 മണിക്ക് മണത്തണയിൽ നിന്നും ഭണ്ണാരം എഴുന്നള്ളിപ്പ് നടക്കുന്നതാണ് അത് അക്കരക്കൊട്ടൂരിൽ പ്രവേശിച്ചതിനു ശേഷം അക്കര കൊട്ടിയൂർ സ്ത്രീകൾക്ക് പ്രവേശനമുള്ളൂ 29 രാത്രി മുതൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ട്

മേയ് 2 ന് പ്രക്കുഴം ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്. തുടർന്ന് നെയ്യാട്ടം, ഭണ്ഡാരം എഴുന്നള്ളത്ത്, തിരുവോണം ആരാധന, ഇളനീർവെപ്പ്, രോഹിണി ആരാധന, പുനർതം ചതുശ്ശതം, ആയില്യം ചതുശ്ശതം തുടങ്ങി പ്രധാന ചടങ്ങുകൾ നടക്കും. ജൂൺ 24 ന് തൃക്കലശാട്ടോടെയാണ് മഹോത്സവം സമാപിക്കുക.കേരളത്തിനകത്തും പുറത്തുനിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സംസ്ഥാനത്തെ പ്രധാന ആത്മീയ ആഘോഷങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *