
ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാൽ, വാർഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വേൾഡ് കപ്പ് ഫുട്ബോൾ ബോർഡുകൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കൊയിലാണ്ടി നഗരസഭ അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് ശേഷം എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തുന്ന പരിശോധനയിൽ ഇത്തരം ബോർഡുകൾ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ടവർക്ക് ₹5000 പിഴ ഈടാക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി.— സെക്രട്ടറികൊയിലാണ്ടി നഗരസഭ
