കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കുന്നു

പ്രിയദര്‍ശിനി സൗജന്യ യാത്രക്ക് ജില്ലയില്‍ തുടക്കംസ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘പ്രിയദര്‍ശിനി’ പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ ഔദ്യോഗിക തുടക്കം. ജില്ലാതല ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു.കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പയിമ്പ്രയിലേക്കുള്ള ആദ്യ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് എം.പി നിര്‍വഹിച്ചു. പദ്ധതിയിലൂടെ പൊതുഗതാഗത മേഖലയെ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ മാറ്റിയെടുക്കുമെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.ചടങ്ങില്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.പി വിശിഷ്ടാതിഥിയായി.അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. ഫൈസല്‍ ബാബു, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, കൗണ്‍സിലര്‍മാരായ സി.പി സലീം, സി. കവിത, കവിത അരുണ്‍, ടി.പി.എം ജിഷാന്‍, ശ്രീജ സുരേഷ്, വിശ്വനാഥന്‍ പുതുശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.:.

Leave a Reply

Your email address will not be published. Required fields are marked *