കോഴിക്കോട് മെഡിക്കൽ കോളജിൽ നവജാത ശിശുവിന്റെ കൈയിലെ എല്ല് പൊട്ടിയതായി പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ സമയത്ത് നവജാത ശിശുവിന്റെ വലതു കൈയിലെ എല്ല് പൊട്ടിയതായി മാതാപിതാക്കളുടെ പരാതി. പ്രസവത്തിനിടെയാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് കുടുംബം ആരോപിക്കുന്നത്.കുഞ്ഞിന്റെ കൈക്ക് ആശുപത്രി അധികൃതർ പ്ലാസ്റ്റർ ഇട്ടിരുന്നുവെങ്കിലും, അത് രണ്ടാം ദിവസം തന്നെ അഴിഞ്ഞ് വീണുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. തുടർന്ന് കുഞ്ഞ് വേദനകൊണ്ട് നിരന്തരം കരഞ്ഞിട്ടും ഡോക്ടർമാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും അമ്മ അമല ആരോപിച്ചു.സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതേസമയം, പരാതിയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *