ചാലിയം ബീച്ചിൽ അപകടഭീഷണി; പ്രവേശന കവാടത്തിലെ പൂട്ടുകട്ട അടർന്നു വീണു

ചാലിയം: വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ ചാലിയം “ഓഷ്യാനസ്” ബീച്ചിന്റെ പ്രവേശന കവാടത്തിൽ പൂട്ടുകട്ട അടർന്നു വീണ് വലിയ ദ്വാരം രൂപപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് അടിഭാഗത്തെ മണ്ണ് താഴ്ന്നതാണ് ഇന്റർലോക്ക് കട്ടകൾ ഇളകി വീഴാൻ കാരണമായതെന്നാണ് വിവരം.മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ പൂട്ടുകട്ടകൾ വേർപെട്ട് ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന ആശങ്ക നാട്ടുകാരും സന്ദർശകരും പങ്കുവെക്കുന്നു. അപകടഭീഷണി നിലനിൽക്കുന്നതിനാൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് ആവശ്യം.ടൂറിസം വകുപ്പ് പദ്ധതിയുടെ ഭാഗമായി 9.53 കോടി രൂപ ചെലവഴിച്ച് രണ്ട് വർഷം മുമ്പാണ് ചാലിയം ബീച്ച് നവീകരിച്ചത്. എന്നാൽ നിർമ്മാണത്തിന്റെ അടിത്തറയിലെ അപാകതകളാണ് നിലവിലെ തകർച്ചയ്ക്ക് കാരണമായതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *