ജന സാഗരം സാക്ഷി

കോഴിക്കോട്: അലകടലായി ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വി.ഡി സതീശൻ  സ്ഥാനമേറ്റെടുത്തതോടെ പ്രവർത്തകരിൽ ആഹ്ലാദം അലതല്ലി. 

നാടെങ്ങും യു.ഡി.എഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചും പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തുമാണു ആഹ്ലാദം പങ്കിട്ടത്. സത്യപ്രതിജ്ഞ ചടങ്ങുകൾ നേരിൽ കാണാൻ സാധിത്താത്ത നിരലധി പ്രവർത്തകരാണ് ഡി.സി.സി ഓഫീസിലെത്തിയത്. പരിസരത്ത് സ്ഥാപിച്ച ബിഗ് സ്ക്രീനിൽ അവർ സത്യപ്രതിജ്ഞ ചടങ്ങുകൾ വീക്ഷിച്ചു സന്തോഷം പങ്കിട്ടു.   പ്രധാന കവലകളിലും റോഡുകളിലുമെല്ലാം പ്രകടനങ്ങൾ നടന്നു.  കാലാവസ്ഥ പ്രതികൂലമായിട്ടും നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ്  പലയിടങ്ങളിലും ഒത്തുചേർന്നത്.അതേ സമയം വിജയിച്ചിട്ടുംജില്ലയിൽ മന്ത്രിസ്ഥാനമില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *