ജില്ലയിലെ വികസന പദ്ധതികൾക്ക് വേഗം കൂട്ടാൻ തീരുമാനം; എല്ലാ മാസവും മണ്ഡലംതല അവലോകന യോഗങ്ങൾ ചേരും.

കോഴിക്കോട്: ജില്ലയിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എല്ലാ മാസവും മണ്ഡലംതല അവലോകന യോഗങ്ങൾ ചേരാൻ ജില്ലാ വികസന സമിതി (DDC) യോഗം തീരുമാനിച്ചു. ബഹു. എം.എൽ.എമാരുടെ നേതൃത്വത്തിൽ നിർവഹണ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചായിരിക്കും യോഗങ്ങൾ സംഘടിപ്പിക്കുക.ഭരണാനുമതി ലഭിച്ചതും നിലവിൽ പുരോഗമിക്കുന്നതുമായ പദ്ധതികൾ കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നവകേരള സദസ്സ് പദ്ധതികളുടെ ഭാഗമായി അനുവദിച്ച 91 കോടി രൂപയുടെ 23 പദ്ധതികളിൽ 19 എണ്ണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.കാപ്പാട് കടൽഭിത്തി, വായനാരി തോട് നവീകരണം, വടകര കടൽഭിത്തി നിർമാണം, വിലങ്ങാട് പുനർനിർമാണ പ്രവർത്തനങ്ങൾ, തിരുവമ്പാടി മേഖലയിലെ റോഡ് പ്രവൃത്തികൾ എന്നിവ വേഗത്തിലാക്കാനും യോഗത്തിൽ നിർദേശം നൽകി. പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്ന പ്രവൃത്തികളിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *