
അധികാരമേറ്റ് ദിവസങ്ങൾക്കകം തമിഴ്നാട് മന്ത്രിസഭയിൽ നിർണായക അഴിച്ചുപണിയുമായി മുഖ്യമന്ത്രി വിജയ് . സംസ്ഥാനത്തിന്റെ പുതിയ ധനമന്ത്രിയായി N. മാരി വിൽസൺ നെ നിയമിച്ചു. മുതിർന്ന നേതാവായ K. A. െസങ്ങോട്ടെയ്യനെ മാറ്റിയാണ് മാരി വിൽസണിന് ധനകാര്യ വകുപ്പ് കൈമാറിയത്.ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട സെങ്കോട്ടയ്യനെ പുതിയ റവന്യൂ മന്ത്രിയായി നിയമിച്ചിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രണ്ട് കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെടെ 23 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് വിജയ് മന്ത്രിസഭ വിപുലീകരിച്ചത്.മന്ത്രിസഭാ വികസനത്തിന് പിന്നാലെ പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ച മുഖ്യമന്ത്രി, നേരത്തെ നൽകിയിരുന്ന ചില പ്രധാന വകുപ്പുകളിലും മാറ്റം വരുത്തി. ഭരണ കാര്യക്ഷമത വർധിപ്പിക്കാനും പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം നൽകാനുമാണ് അഴിച്ചുപണിയെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.തമിഴ്നാട്ടിൽ പുതിയ സർക്കാരിന്റെ ആദ്യ വലിയ മന്ത്രിസഭാ പുനഃസംഘടനയായതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ നീക്കത്തെ ശ്രദ്ധാപൂർവം വിലയിരുത്തുകയാണ്. മന്ത്രിസഭയിലെ പുതുമുഖങ്ങൾക്ക് ലഭിച്ച പ്രാധാന്യവും കോൺഗ്രസ് പ്രതിനിധികളുടെ ഉൾപ്പെടുത്തലും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
