
കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിനു താഴെ ഇന്ന് രാവിലെ ചരക്കുലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. രാവിലെ 8.30ഓടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ചുരം റോഡിലെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.അപകടവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ്, മോട്ടോർ വാഹന വകുപ്പ്, രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി. ലോറി റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ചുരം വഴി യാത്ര ചെയ്യുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
. #ThamarasseryChuram #Accident #Kozhikode #BreakingNews
