
കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് ബുധനാഴ്ച ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ലോറി റോഡിന്റെ വശത്തേക്ക് മാറ്റിയെങ്കിലും ചെറിയ ഗതാഗതക്കുരുക്ക് തുടരുകയാണ്.വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ചുരത്തിൽ വരി തെറ്റിച്ച് ഓവർടേക്ക് ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
