
തിരുവനന്തപുരത്ത് എംപോക്സ് സ്ഥിരീകരിച്ചു; കിളിമാനൂർ സ്വദേശിയായ യുവാവിന് രോഗബാധതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് (Mpox) രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സ തേടിയ യുവാവിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗിയെ നിരീക്ഷണത്തിലാക്കി ചികിത്സ നൽകിവരികയാണ്. രോഗിയുമായി സമ്പർക്കത്തിലായവരെ കണ്ടെത്തി ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.എംപോക്സ് വൈറസ് ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. പനി, ശരീരവേദന, ലിംഫ് ഗ്രന്ഥികളുടെ വീക്കം, ചർമ്മത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.സംസ്ഥാനത്ത് എംപോക്സ് വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പ്രവേശന കേന്ദ്രങ്ങളിൽ നിരീക്ഷണവും തുടരുന്നുണ്ട്.Caption:🔴
