നിപ നിരീക്ഷണത്തിലുണ്ടായിരുന്ന എല്ലാവരും ആശുപത്രി വിട്ടു; സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിക്കുന്നു..

കോഴിക്കോട്: നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന അവസാന മൂന്ന് പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ആശുപത്രി നിരീക്ഷണത്തിലുണ്ടായിരുന്ന എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ ബാധിതനായ രോഗി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 104 പേരാണുള്ളത്. ഇതിൽ നാല് പേർ അതീവ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 14 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 86 പേർ കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലുമാണ്. പുതുതായി ആരെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയ 14 പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഒരു ആരോഗ്യപ്രവർത്തകയുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിൽ ആരോഗ്യപ്രവർത്തകർ വീടുതോറുമുള്ള നിരീക്ഷണം തുടരുകയാണ്. ഇന്ന് 56 വീടുകൾ കൂടി സന്ദർശിച്ചു.

നിപയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ കൺട്രോൾ റൂമിലേക്ക് ഇതുവരെ 88 ഫോൺവിളികൾ ലഭിച്ചു. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുമായും ആരോഗ്യപ്രവർത്തകർ ദിവസേന ബന്ധപ്പെടുന്നുണ്ട്. കൂടാതെ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി 118 പേർക്ക് മാനസിക പിന്തുണയും കൗൺസിലിംഗും നൽകിയിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും ആശങ്കയാകുകയാണ്. ഇന്ന് 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന് കേസുകളും തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് കേസുകൾ വീതവും പാലക്കാട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 120 പേർക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ച് മരണം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 196 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ ശുചിത്വം കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

കോഴിക്കോട്: നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന അവസാന മൂന്ന് പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ആശുപത്രി നിരീക്ഷണത്തിലുണ്ടായിരുന്ന എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.നിപ ബാധിതനായ രോഗി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 104 പേരാണുള്ളത്. ഇതിൽ നാല് പേർ അതീവ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 14 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 86 പേർ കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലുമാണ്. പുതുതായി ആരെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയ 14 പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഒരു ആരോഗ്യപ്രവർത്തകയുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിൽ ആരോഗ്യപ്രവർത്തകർ വീടുതോറുമുള്ള നിരീക്ഷണം തുടരുകയാണ്. ഇന്ന് 56 വീടുകൾ കൂടി സന്ദർശിച്ചു.നിപയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ കൺട്രോൾ റൂമിലേക്ക് ഇതുവരെ 88 ഫോൺവിളികൾ ലഭിച്ചു. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുമായും ആരോഗ്യപ്രവർത്തകർ ദിവസേന ബന്ധപ്പെടുന്നുണ്ട്. കൂടാതെ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി 118 പേർക്ക് മാനസിക പിന്തുണയും കൗൺസിലിംഗും നൽകിയിട്ടുണ്ട്.ഇതിനിടെ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും ആശങ്കയാകുകയാണ്. ഇന്ന് 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന് കേസുകളും തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് കേസുകൾ വീതവും പാലക്കാട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 120 പേർക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ച് മരണം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 196 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ ശുചിത്വം കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *