പേരാമ്പ്രയിൽ വൃത്തിഹീനമായി പ്രവർത്തിച്ച സമൂസ നിർമ്മാണ യൂണിറ്റ് പൂട്ടി; ആയിരത്തോളം സമൂസകൾ നശിപ്പിച്ചു

കോഴിക്കോട്: ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പേരാമ്പ്രയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സമൂസ നിർമ്മാണ യൂണിറ്റ് പൂട്ടിച്ചു. പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി.വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന ആയിരത്തോളം സമൂസകൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ അനാരോഗ്യകരമായ സാഹചര്യത്തിലാണ് തയ്യാറാക്കിയിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.മഴക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ മൺസൂൺ പരിശോധനയുടെ ഭാഗമായാണ് നടപടി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *