
മലബാറിൻ്റെ തനത് കലാരംഗത്തിന് നികത്താനാവാത്ത നഷ്ടം. പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.പതിറ്റാണ്ടുകളായി തുള്ളൽ കലാരംഗത്ത് സജീവമായിരുന്ന അദ്ദേഹം, കേരളത്തിലുടനീളം പതിനായിരക്കണക്കിന് വേദികളിൽ തുള്ളൽ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ലളിതമായ അവതരണ ശൈലിയും ഹാസ്യരസപ്രാധാന്യമുള്ള പ്രകടനങ്ങളും വഴി ഓട്ടൻതുള്ളലിനെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.മുചുകുന്ന് പത്മനാഭൻ്റെ വിയോഗത്തിൽ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് നടക്കും.
