പ്രസിദ്ധ സിനിമാതാരം സലിംകുമാർ ആശുപത്രിയിൽ പ്രാർത്ഥനയോടെ ആരാധക വൃന്ദങ്ങൾ.

കൊച്ചി: നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.ഡോക്ടർമാരുടെ വിദഗ്ധസംഘം സലിം കുമാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. നിലവിൽ വിവിധ പരിശോധനകൾ പുരോഗമിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം കുമാർ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുവരികയായിരുന്നു. ഇതിന്റെ ഭാഗമായി മുമ്പ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിട്ടുണ്ട്.അതേസമയം, നടന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാധകരും സിനിമാ പ്രവർത്തകരും അദ്ദേഹത്തിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി പ്രാർഥനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *