ഫാര്‍മസിസ്റ്റ് നിയമനം. കോഴിക്കോട്


‎കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനായി ജൂണ്‍ 19-ന് അഭിമുഖം നടത്തും. ആശുപത്രി കോണ്‍ഫ്രന്‍സ് റൂമില്‍ രാവിലെ 9 മുതല്‍ 11 മണി വരെയാണ് അഭിമുഖം. ഒരൊഴിവാണുള്ളത്. യോഗ്യത: ഹോമിയോ ഫാര്‍മസി കോഴ്സ്-(എന്‍.സി.പി/സി.സി.പി വിജയം). പ്രായം : 21-45 വരെ. വേതനം: പ്രതിദിനം 800/രൂപ. ഹോമിയോകോളേജില്‍ നിന്നും 15 കിലോമീറ്ററനുള്ളില്‍ താമസിക്കുന്നത് അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം എത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *