ബത്തേരിയിൽ ഷിഗെല്ല ആശങ്ക ഉയരുന്നു; 7 പേർക്ക് കൂടി സ്ഥിരീകരണം. ആകെ രോഗബാധിതരുടെ എണ്ണം 16 ആയി. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

സുൽത്താൻ ബത്തേരി: വയനാട്ടിൽ ഷിഗെല്ല രോഗബാധ വീണ്ടും ഉയരുന്നു. ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ ആകെ എണ്ണം 16 ആയി. 21 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതിൽ ഫലം ലഭിച്ച 16 പേരുടെയും പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ പേരിലേക്ക് രോഗം പകരുന്നത് തടയുന്നതിനുമായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ജലസ്രോതസുകളും ഭക്ഷ്യസാമ്പിളുകളും പരിശോധിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.പൊതുജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

#Shigella #Wayanad #SultanBathery #KeralaNews

Leave a Reply

Your email address will not be published. Required fields are marked *