
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി കർശനമാക്കാൻ സർക്കാർ നീക്കം തുടങ്ങി. നിലവിൽ 21 വയസായിരുന്ന പ്രായപരിധി 23 ആയി ഉയർത്താനാണ് തീരുമാനം. ഇതോടെ 23 വയസിന് താഴെയുള്ളവർക്ക് ഇനി മദ്യം വാങ്ങാനോ ലഭ്യമാക്കാനോ സാധിക്കില്ല.പുതിയ നിയമഭേദഗതിയിലൂടെ പ്രായം തെളിയിക്കുന്ന രേഖകൾ നിർബന്ധമായും പരിശോധിക്കണമെന്ന് ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും ബാറുകൾക്കും നിർദേശം നൽകും. പ്രായപരിധി ലംഘിച്ച് മദ്യം വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയും പിഴയും ഏർപ്പെടുത്താനാണ് തീരുമാനം. യുവാക്കളിൽ മദ്യ ഉപയോഗം കുറയ്ക്കുക, ആരോഗ്യപരമായും സാമൂഹികമായും പ്രത്യാഘാതങ്ങൾ തടയുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി.സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നതോടെ സംസ്ഥാനത്തെ മദ്യവിൽപ്പന കേന്ദ്രങ്ങളിലുടനീളം പുതിയ പ്രായപരിധി പ്രാബല്യത്തിൽ വരും.
