മലപ്പുറം കൊണ്ടോട്ടിയിൽ തീർത്ഥാടന സംഘത്തിന്റെ ട്രാവലറും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടിക്ക് സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കൊട്ടിയൂരിലേക്കുള്ള തീർത്ഥാടന സംഘത്തെ കൊണ്ടുപോകുകയായിരുന്ന ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ടെമ്പോ ട്രാവലറിന്റെ ഡ്രൈവറായ രാജേഷ് മരണപ്പെട്ടു. മറ്റൊരാളും സംഭവസ്ഥലത്ത് വെച്ച് മരിച്ചതായാണ് പ്രാഥമിക വിവരം.അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *