
ചോമ്പാലിലെ മുക്കാളി ടൗണിലുള്ള മുല്ലപ്പള്ളിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അനുഗ്രഹം തേടിയത്.മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനൊപ്പം മലബാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളിയുടെ അനുഭവങ്ങളും നിർദേശങ്ങളും തന്റെ ഭരണയാത്രയ്ക്ക് ശക്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദർശന വിവരം പുറത്തായതോടെ വൈകുന്നേരം മുതൽ തന്നെ വസതിക്ക് സമീപം കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും തടിച്ചുകൂടി. മുദ്രാവാക്യങ്ങളോടെയും ആവേശകരമായ വരവേൽപ്പോടെയുമാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. കനത്ത തിരക്കിനിടയിലും പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വി ഡി സതീശൻ വസതിയിലെത്തിയത്.ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എം.എൽ.എ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും സന്ദർശനത്തിൽ പങ്കെടുത്തു. അഡ്വ. ടി. ആസഫലിയും മുല്ലപ്പള്ളിയെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി.
