മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുകയെന്നതാണ് സർക്കാർ നയം: മന്ത്രി മോൻസ് ജോസഫ്

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. മുല്ലപ്പെരിയാർ വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അതിനാൽ തമിഴ്നാട്ടിലെയോ കേരളത്തിലെയോ ഒരു എംഎൽഎയ്ക്കോ മന്ത്രിക്കോ വ്യക്തിപരമായ നിലപാടുകൾ പ്രഖ്യാപിക്കാവുന്ന സാഹചര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട റിപ്പോർട്ട് മുൻ സർക്കാർ സമർപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിഷയത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *