രാമനാട്ടുകര നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷം; നടപടിക്കായി നാട്ടുകാർ

രാമനാട്ടുകര: നഗരമധ്യത്തിലും പരിസര പ്രദേശങ്ങളിലുമായി തെരുവ് നായകളുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതി ഉയർത്തുന്നു. കൂട്ടമായെത്തുന്ന നായകൾ റോഡുകളിലും പൊതുസ്ഥലങ്ങളിലും വിഹരിക്കുന്നത് ജനങ്ങളുടെ സ്വൈര്യ സഞ്ചാരത്തിന് പോലും തടസ്സമാകുന്ന സാഹചര്യമാണ്.രാവിലെയും വൈകുന്നേരവും നടന്നു പോകുന്നവർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും വലിയ ഭീതിയാണ് തെരുവ് നായകൾ സൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ചില ഭാഗങ്ങളിൽ നായകൾ കൂട്ടമായി റോഡരികിൽ കിടക്കുന്നതും വാഹനങ്ങൾക്ക് മുന്നിലൂടെ പാഞ്ഞുകയറുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നായകളുടെ വന്ധ്യംകരണവും നിയന്ത്രണ നടപടികളും ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.”അധികാരികളേ, കണ്ണുതുറക്കുക” എന്ന ആഹ്വാനത്തോടെയാണ് പ്രദേശവാസികൾ പ്രശ്നത്തിന് അടിയന്തര പരിഹാരം തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *