
തമിഴ് സിനിമാ ലോകത്ത് ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറി സൂര്യയും ആർ.ജെ. ബാലാജിയും ഒന്നിച്ച ‘കറുപ്പ്’ (Karuppu). ലോകവ്യാപകമായി 207 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രം തമിഴ് സിനിമാ മേഖലയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വരെ 10 കോടിയിലേറെ രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം കേരളത്തിൽ നിന്ന് സ്വന്തമാക്കിയത്. ഏറെക്കാലമായി കേരള ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതിരുന്ന സൂര്യയ്ക്ക്, ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമുള്ള വലിയ തിരിച്ചുവരവായാണ് ‘കറുപ്പ്’ വിലയിരുത്തപ്പെടുന്നത്.ആക്ഷൻ, മാസ് എന്റർടെയ്ൻമെന്റ് ഘടകങ്ങൾക്കും ശക്തമായ പ്രേക്ഷക പ്രതികരണത്തിനുമൊപ്പം കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും പിന്തുണയാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. റിലീസ് ചെയ്ത ആദ്യവാരത്തിൽ തന്നെ വമ്പൻ കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഇപ്പോഴും പല കേന്ദ്രങ്ങളിലും ഹൗസ്ഫുൾ പ്രദർശനം തുടരുകയാണ്.സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയചിത്രമായി ‘കറുപ്പ്’ മാറുമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
