
വടകര | ഡിവൈഎഫ്ഐ വടകര ബ്ലോക്ക് സെക്രട്ടറി എം വി സുമേഷ് (37) മരിച്ച നിലയിൽ കണ്ടെത്തി. വടകര പുറംകര സ്വദേശിയായ സുമേഷിനെ ഇന്ന് ജീവനൊടുക്കിയ നിലയിലാണെന്ന് കണ്ടെത്തിയത്.സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. മരണകാരണം വ്യക്തമാകുന്നതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് അന്വേഷണ വിവരങ്ങളും കാത്തിരിക്കുകയാണ്.#Vadakara #DYFI #MVSumesh #KozhikodeNews #MalabarJagrathaNewsLive
