വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പുതിയ പതിപ്പിന് തുടക്കമൊരുങ്ങുന്നു; സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന് മാനന്തവാടിയിൽ.

വയനാട് : രാജ്യത്തെയും വിദേശത്തെയും എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും ഒരുമിപ്പിക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) പുതിയ പതിപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന് വൈകിട്ട് 4 മണിക്ക് മാനന്തവാടി ദ്വാരക കാസാ മരിയയിൽ നടക്കും.ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, സാംസ്കാരിക സംഘടനാ പ്രവർത്തകർ, യുവജന-സ്ത്രീ സംഘടനാ പ്രതിനിധികൾ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ തുടങ്ങി എല്ലാ അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് അഭ്യർത്ഥിച്ചു.വിവിധ ജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന സവിശേഷ സാഹിത്യോത്സവമാണ് WLF എന്ന് ക്യൂറേറ്റർമാരായ വി.എച്ച്. നിഷാദും ലീന ഗീതാ രഘുനാഥും അഭിപ്രായപ്പെട്ടു. ഹെറിറ്റേജ് വാക്ക്, ക്യാമ്പ് ഫയർ റീഡിങ്സ് തുടങ്ങിയ പരിപാടികളാണ് ഫെസ്റ്റിവലിന്റെ പ്രത്യേകതകളെന്ന് അവർ പറഞ്ഞു.2022-ലും 2024-ലും വിജയകരമായി സംഘടിപ്പിച്ച ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ 1.10 ലക്ഷത്തിലധികം പേർ നേരിട്ട് പങ്കെടുത്തു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ 7 കോടിയിലധികം ആളുകളിലേക്കും ഫെസ്റ്റിവലിന്റെ ഉള്ളടക്കം എത്തിച്ചേർന്നിരുന്നു. ബിനാലെ മാതൃകയിൽ രണ്ട് വർഷത്തിലൊരിക്കൽ ഡിസംബറിൽ വയനാട്ടിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ ഇത്തവണത്തെ പതിപ്പിലും പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സിനിമാ-കലാരംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *