
ബോഡി ബിൽഡർ ആയ ഷിനു ചുവയുടെയും ചിത്ര നടേശന്റെയും പരിശീലനം മരവിപ്പിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവു പുറത്തിറക്കി
മുമ്പ് തന്നെ പിണറായി വിജയൻ സർക്കാരിൻറെ വഴിവിട്ട നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു പരിശീലനം ഇന്ന് തുടങ്ങാൻ ഇരിക്കുകയാണ് ഈ നടപടിയുമായി ആഭ്യന്തര വകുപ്പ് മുന്നോട്ടു വന്നിരിക്കുന്നത്
ബോഡി ബിൽഡിംഗ് ഒരു മത്സരയിനം അല്ലെന്നും സ്പോർട്സ് കോട്ടയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും മുമ്പ് തന്നെ ആക്ഷേപം ഉയർന്നിരുന്നു
ഈ വിഷയത്തിൽ സമഗ്രമായ ഒരു റിപ്പോർട്ട് ആഭ്യന്തരമന്ത്രി ഡിജിപിയുടെ ആവശ്യപ്പെടുകയും റിപ്പോർട്ട് വന്നതിനുശേഷം നിയമന കാര്യത്തിൽ നടപടി സ്വീകരിക്കാം എന്നും ആഭ്യന്തരമന്ത്രി അറിയിച്ചതായി ഉന്നത വൃത്തങ്ങൾ പറയുന്നു
