
കാരക്കാസ്: വെനസ്വേലയിൽ മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങൾ വ്യാപക നാശനഷ്ടമുണ്ടാക്കി. 7.2, 7.5 തീവ്രതകളിൽ രേഖപ്പെടുത്തിയ ഭൂചലനങ്ങൾ തലസ്ഥാനമായ കാരക്കാസിനെയും സമീപ പ്രദേശങ്ങളെയും ശക്തമായി ബാധിച്ചു.
നിരവധി കെട്ടിടങ്ങൾ തകരുകയും വൈദ്യുതി, ഗതാഗത, ആശയവിനിമയ സംവിധാനങ്ങൾ താറുമാറാകുകയും ചെയ്തു.ഭൂചലനത്തെ തുടർന്ന് പ്രധാന വിമാനത്താവളമായ സൈമൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സർക്കാർ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്
.മരണസംഖ്യയെക്കുറിച്ച് ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. എന്നാൽ വ്യാപക നാശനഷ്ടങ്ങൾ കാരണം ആളപായം ഉയരാനിടയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നു. ചില മേഖലകളിൽ സുനാമി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് അവ പിൻവലിച്ചു.
