സംസ്ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ; മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: 2026 സംസ്ഥാനത്ത് നാളെ (ജൂൺ 26) സമ്പൂർണ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും ഉൾപ്പെടെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും നാളെ അടഞ്ഞു പ്രവർത്തിക്കുക.ജൂൺ 26ന് ആചരിക്കുന്ന ലോക ലഹരി വിരുദ്ധ ദിനം, മയക്കുമരുന്ന് ഉപയോഗത്തെയും അനധികൃത കടത്തെയും കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായാണ് അന്താരാഷ്ട്ര തലത്തിൽ നടപ്പാക്കുന്നത്. 1987-ൽ ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരമാണ് ഈ ദിനാചരണം ആരംഭിച്ചത്.ഡ്രൈ ഡേയുടെ ഭാഗമായി സംസ്ഥാനത്ത് എക്സൈസ് വകുപ്പ്, സാമൂഹികനീതി വകുപ്പ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ, സെമിനാറുകൾ, റാലികൾ, ക്യാമ്പയിനുകൾ എന്നിവയും വിവിധ ജില്ലകളിൽ നടക്കും.ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *