
മലപ്പുറം: മലപ്പുറം സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോഴിക്കോട് ഫറോക്ക് കുന്നത് മോട്ട സ്വദേശിയായ 22 വയസ്സുള്ള അശ്വിനെ അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുന്നത്ത്മോട്ട് സ്വദേശിയായ 22-കാരൻ അശ്വിനെ അറസ്റ്റ് ചെയ്തത്.ജൂൺ 3-നാണ് യുവതി ആത്മഹത്യ ചെയ്തത്. മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെതിരെ തെളിവുകൾ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.ഈ ഭീഷണികളും മാനസിക സമ്മർദ്ദവും സഹിക്കാനാകാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യുവാവിന്റെ മൊബൈൽ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.ക്യാപ്ഷൻ:സോഷ്യൽ മീഡിയ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഫറോക്ക് സ്വദേശി അശ്വിൻ അറസ്റ്റിൽ; തേഞ്ഞിപ്പലം പൊലീസിന്റെ അന്വേഷണം തുടരുന്നു.
