ഹണിമൂൺ യാത്ര ദാരുണമായി; ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണ് മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാദ് മരിച്ചു.

മലപ്പുറം: ഹണിമൂൺ ആഘോഷിക്കാനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശിയായ നവവരൻ സ്കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. വേങ്ങര സ്വദേശി എം.കെ. മുഹമ്മദ് ഇർഫാദ് (26) ആണ് മരിച്ചത്.വിവാഹം കഴിഞ്ഞ് പത്ത് ദിവസം മാത്രം പിന്നിടുന്നതിനിടെയാണ് ദാരുണ സംഭവം. ഭാര്യയ്ക്കും സുഹൃത്തുകൾക്കുമൊപ്പം ശ്രീലങ്കൻ തീരത്ത് സ്കൂബ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനിടെ ഇർഫാദ് കടലിനടിയിൽ വച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന പരിശീലകരും സുഹൃത്തുക്കളും ചേർന്ന് ഉടൻ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തെ തുടർന്ന് മൃതദേഹം ശ്രീലങ്കയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും ഇന്ത്യൻ എംബസിയുടെ അനുമതിയും പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *