
ഹേമചന്ദ്രൻ വധക്കേസിലെ പ്രധാന പ്രതികളിൽ ഒരാളായ കണ്ണൂർ സ്വദേശിനി ലീബ (41) കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.കേസിലെ ആറാം പ്രതിയായ ലീബ ഏറെനാളായി വിദേശത്തായിരുന്നുവെന്നാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.ഹേമചന്ദ്രൻ വധക്കേസിലെ ഗൂഢാലോചനയിലും മറ്റ് പ്രതികളുമായുള്ള ബന്ധത്തിലും ലീബയുടെ പങ്ക് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
