
തിരുവനന്തപുരം: ആറ്റുകാലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ ആരതി ഭർത്താവ് അതുലിന്റെ ക്രൂരപീഡനത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.മരണത്തിന് മുമ്പ് ഭർത്താവിന്റെ മർദനത്തിൽ ഉണ്ടായ പരിക്കുകളുടെ ചിത്രങ്ങൾ ആരതി അമ്മയ്ക്ക് അയച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.പോസ്റ്റ്മോർട്ടം പരിശോധനയിൽ ആരതിയുടെ ശരീരത്തിൽ 13 മുറിപ്പാടുകൾ കണ്ടെത്തി. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഫോർട്ട് പോലീസ് അതുലിനെ അറസ്റ്റ് ചെയ്തത്.വിവാഹം കഴിഞ്ഞ് ഒന്നര വർഷം മാത്രമാണ് ആയിരുന്നത്. വിവാഹസമയത്ത് 50 പവനോളം സ്വർണം സ്ത്രീധനമായി നൽകിയിരുന്നുവെന്നും, സ്ത്രീധനവുമായി ബന്ധപ്പെട്ട് വീട്ടിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നുമാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.📌 Caption: 😢 “
