
കോഴിക്കോട്: ഏകദേശം 9 കോടി രൂപ വിലവരുന്ന ആഡംബര കാർ റോൾസ്-റോയ്സ് ഗോസ്റ്റ് ടോൾ ഫീസ് നൽകാതെ പ്ലാസ കടന്നുപോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിലാണ് സംഭവം.130 രൂപയുടെ ടോൾ നൽകാതെ കാർ അതിവേഗത്തിൽ പ്ലാസയിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ടോൾ പ്ലാസ അധികൃതർ പൊലീസിൽ പരാതി നൽകുന്നതിനുപകരം വാഹനവുമായി ബന്ധപ്പെട്ട കമ്പനിക്ക് പരാതി നൽകുകയായിരുന്നു.ആഡംബരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന റോൾസ്-റോയ്സ് ഗോസ്റ്റ് പോലൊരു വാഹനം നിസാരമായ ടോൾ തുക പോലും നൽകാതെ കടന്നുപോയത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.”ഒമ്പത് കോടി രൂപ നൽകി കാർ വാങ്ങാം; പക്ഷേ 130 രൂപയുടെ ടോൾ നൽകാൻ മടി?” എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.#Kozhikode #TollPlaza #RollsRoyceGhost #KeralaNews #Panthirankavu #MalabarJagrathaNewsLive #ViralNews
