
കോഴിക്കോട് ജില്ല: പ്രധാന അറിയിപ്പുകൾ🚧 നന്മണ്ട–ചീക്കിലോട് റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണംനന്മണ്ട–ചീക്കിലോട് റോഡിൽ ഓവുപാലം നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 1) ഗതാഗതം പൂർണമായും നിരോധിച്ചു. നന്മണ്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കെ.പി. റോഡ് വഴിയും ചീക്കിലോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലിന്ചുവട് വഴിയും തിരിച്ചും യാത്ര ചെയ്യണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
.🍽️ ജില്ലാ പഞ്ചായത്ത് കഫ്റ്റീരിയ നടത്തിപ്പ്: ക്വട്ടേഷൻ ക്ഷണിച്ചുകോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കഫ്റ്റീരിയയുടെ നടത്തിപ്പിനായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂലൈ 10 ഉച്ചയ്ക്ക് 3 മണിവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. കൂടുതൽ വിവരങ്ങൾ ജില്ലാ പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോർഡിലും https://kozhikodedp.lsgkerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്.
🚌 കോഴിക്കോട്–വടകര ആർ.ടി.എ യോഗം മാറ്റിജൂലൈ 1-ന് നടത്താനിരുന്ന കോഴിക്കോട്, വടകര ആർ.ടി.എ യോഗം ജൂലൈ 14-ലേക്ക് മാറ്റി. രാവിലെ 10.30 മുതൽ കോഴിക്കോട് കലക്ടറേറ്റ് ഹാളിലാണ് യോഗം നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0495-2371705, 9188917311
.🎓 ബി.ടെക് പ്രവേശനം: ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം തുടങ്ങിവടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഓപ്ഷൻ രജിസ്ട്രേഷൻ, സംശയനിവാരണം, മാർഗനിർദേശങ്ങൾ എന്നിവ ഇവിടെ ലഭിക്കും. ജൂലൈ 2 വൈകിട്ട് 7.30-ന് ഓപ്ഷൻ രജിസ്ട്രേഷൻ വെബിനാറും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾ www.cev.ac.in വെബ്സൈറ്റിലും 9292546125, 9961441105, 8943901589 എന്നീ ഫോൺ നമ്പറുകളിലും ലഭ്യമാണ്.
