58 മണിക്കൂർ… 100 കോടി…!ബോക്‌സ് ഓഫീസ് കീഴടക്കി മോഹൻലാലിന്റെ ദൃശ്യം 3 🔥

വെറും 58 മണിക്കൂറിൽ 100 കോടി; അഞ്ചാം 100 കോടി ക്ലബ്ബ് നേട്ടവുമായി മോഹൻലാൽ, ചരിത്രമെഴുതി ദൃശ്യം 3മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർതാരം Mohanlal. റിലീസ് ചെയ്ത് വെറും 58 മണിക്കൂറിനകം തന്നെ ദൃശ്യം 3 100 കോടി ക്ലബ്ബിൽ ഇടം നേടി. ഇതോടെ അഞ്ചു 100 കോടി ചിത്രങ്ങളുള്ള ആദ്യ മലയാള താരമെന്ന അപൂർവ നേട്ടവും മോഹൻലാൽ സ്വന്തമാക്കി.കേരളത്തിനകത്തും പുറത്തുമായി ചിത്രത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരെയും ത്രില്ലർ പ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയ ചിത്രം ആദ്യ ദിനം മുതൽ തന്നെ റെക്കോർഡ് കളക്ഷനാണ് നേടുന്നത്.ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായി എത്തിയ ചിത്രം പ്രേക്ഷകരിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ജോർജ്‌കുട്ടിയുടെ പുതിയ ട്വിസ്റ്റുകളും സസ്പെൻസ് മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡാകുകയാണ്.മലയാള സിനിമയുടെ ഗ്ലോബൽ മാർക്കറ്റിനെ വീണ്ടും ഉയർത്തിക്കാട്ടുന്ന നേട്ടമായാണ് സിനിമ ലോകം ഈ വിജയത്തെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *